വയനാട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.
ഇന്നലെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന്, പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നിഹാൽ.
Post Your Comments