ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ പിന്തുണച്ച അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
സത്യേന്ദർ ജെയിനെതിരെയുള്ള കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്. അടിസ്ഥാനരഹിതമാണ് ഈ ആരോപണമെന്നും, ജനങ്ങളുടെ കോടതിയിൽ അദ്ദേഹം കുറ്റക്കാരനല്ലെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് സ്മൃതി ഇറാനി ആഞ്ഞടിച്ചത്.
‘കെജ്രിവാൾ ജി, 2016ലെ കണക്ക് പ്രകാരം 16.3 19 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദർ ജെയിൻ വെട്ടിച്ചത് സത്യമല്ലേ? അങ്കുശ് ജെയിനും വൈഭവ് ജെയിനും അതിന്റെ കൂട്ടാളികൾ ആയിരുന്നില്ലേ? എന്നാൽ, ഇവർ രണ്ടുപേരുമല്ല, മറിച്ച് ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ സത്യേന്ദർ ജെയിനാണെന്ന് പ്രിൻസിപ്പാൾ ഇൻകം ടാക്സ് കമ്മീഷണർ വെളിപ്പെടുത്തിയില്ലേ.? ഈ കള്ള പണത്തിന്റെ ഉടമ അദ്ദേഹം തന്നെയല്ലേ?’- സ്മൃതി ഇറാനി ചോദിച്ചു.
2010-16 കാലഘട്ടത്തിനിടയിൽ ആലുവയിൽ കമ്പനികൾ വഴി കോടിക്കണക്കിന് രൂപ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്ത ഒരാൾ മന്ത്രി പദവിയിൽ തുടരാൻ യോഗ്യനാണോ എന്നും അവർ ചോദിച്ചു.
Post Your Comments