
തൃശൂർ: സ്വർണ വ്യാപാരിയായ ഗുരുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നും രണ്ട് കിലോയിലധികം സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയായ തിരുച്ചിറപ്പള്ളി സ്വദേശി ധർമരാജിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങൾ. മറ്റുള്ള മോഷ്ടാക്കളിൽ നിന്നും ധർമരാജ് വ്യത്യസ്തനാണ്. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടെങ്കിൽ, പരമാവധി പിടിക്കപ്പെടാതിരിക്കാനാണ് മോഷ്ടാക്കൾ ശ്രമിക്കുക. എന്നാൽ, ധർമരാജ് ചെയ്തത് നേരെ തിരിച്ചാണ്. മോഷ്ടിച്ച സ്വർണം ഇയാൾ തന്റെ ചില ബന്ധുക്കളെ വിളിച്ച് കാണിച്ചതായാണ് പുറത്തുവരുന്ന വിവരം. താൻ പണക്കാരനായി എന്ന് ബോധിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
തമ്പുരാൻ കുരഞ്ഞിയൂര്‍ ബാലനും കുടുംബവും സിനിമയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നത്. രാത്രി 7.40നും 8.20നും ഇടയില്‍ ആയിരുന്നു ധർമരാജ് ഇവരുടെ വീട്ടിൽ കയറിയത്. ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന ബാലന്റെ വീട്ടിൽ നിന്നും 2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയുമാണ് ധർമരാജ് മോഷ്ടിച്ചത്. മോഷണം നടത്തിയതിന് ശേഷം കേരളത്തില്‍ നിന്നും രക്ഷപ്പെട്ട ധര്‍മരാജിനെ ഷാഡോ പോലീസിന്‍റെ സഹായത്തോടെ ചണ്ഡിഗണ്ഡില്‍ നിന്നുമാണ് പിടികൂടിയത്.
Also Read:സൂപ്പർ താരങ്ങളില്ലാതെ ചാമ്പ്യൻസ് ലീഗിലെ സീസൺ ടീം: താരമായി ബെൻസീമ
സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളില്‍ ഇയാളുടെ കൈയില്‍ പച്ച കുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ധർമരാജൻ സംശയത്തിന്റെ നിഴലിലാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ തൃശൂര്‍, മലപ്പുറം ജില്ലകളിലായി പതിനഞ്ചോളം കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്.
അറസ്റ്റിലാകുന്നതിന് മുൻപ് ധർമരാജൻ തന്റെ വാട്ട്സാപ്പിൽ ഇട്ടിരുന്ന സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു ‘ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും’. കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിലെ റോക്കി ഭായി എന്ന കഥാപാത്രം തന്റെ അമ്മയോട് പറയുന്ന വാചകമാണിത്. സ്വർണം കവർന്ന കേസിൽ അറസ്റ്റിലാകുന്നതിന് കുറച്ച് ദിവസം മുൻപ് ഇതേ സ്റ്റാറ്റസ് ആയിരുന്നു ധമരാജൻ വാട്ട്സാപ്പിൽ ഇട്ടിരുന്നത്.
Post Your Comments