വിറ്റാമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം.
മലബന്ധവും വയറ്റില്‍ മറ്റെന്തെങ്കിലും പ്രശ്നവും ഉണ്ടെങ്കില്‍ അത് പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകുന്നു. മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ വായ്പ്പുണ്ണ് വരാറുണ്ട്. ഇതൊന്നും അത്രക്ക് കാര്യമല്ല എന്ന വിധത്തില്‍ ചെയ്യുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
Read Also : ഇനി ജനസേവനം: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി സൗരവ് ഗാംഗുലി
വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍-ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി-കോംപ്ലക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. വെറും ഒരു ദിവസം കൊണ്ട് തന്നെ നമുക്ക് ഇതിന് പരിഹാരം കാണാവുന്നതാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ നമ്മള് ശ്രദ്ധിക്കേണ്ടതായുണ്ട്. വിറ്റാമിന്‍-ബി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Post Your Comments