Latest NewsNewsIndiaBusiness

റിലയൻസ് ജനറൽ ഇൻഷുറൻസ്: ഹെൽത്ത് ഗെയിൻ പോളിസി അവതരിപ്പിച്ചു

റിലയൻസ് ഹെൽത്ത് ഗെയിൻ പോളിസിയിൽ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഉള്ളത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. ഏറ്റവും പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. റിലയൻസ് ഹെൽത്ത് ഗെയിൻ എന്നാണ് പുതിയ പദ്ധതിയുടെ പേര്.

റിലയൻസ് ഹെൽത്ത് ഗെയിൻ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഫീച്ചറുകൾ തിരഞ്ഞെടുക്കാനും കൂടാതെ, തിരഞ്ഞെടുത്ത ഫീച്ചറിന് മാത്രം പണം നൽകി ആരോഗ്യ ഇൻഷുറൻസ് പോളിസി രൂപകൽപന ചെയ്യാനും സാധിക്കും. പോളിസി കസ്റ്റമൈസേഷൻ സുഗമമാക്കാനുള്ള ഫീച്ചറുകളും ലഭ്യമാണ്. റിലയൻസ് ഹെൽത്ത് ഗെയിൻ പോളിസിയിൽ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഉള്ളത്. ആർജിഐസിഎൽ പ്ലസ്, പവർ, പ്രൈം എന്നിവയാണ് മൂന്ന് പ്ലാനുകൾ.

Also Read: കിസാൻ സമ്മാൻ നിധി: പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button