Latest NewsKeralaNews

ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി അധിക്ഷേപിക്കുന്നത്:പോരാളി ഷാജിയുടെ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത് ?

കൊച്ചി: സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തൃക്കാക്കര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്‌ത പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചാണ് രാഹുൽ രംഗത്തെത്തിയത്.

‘ഉമാ തോമസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ചാമ്പിക്കോ സഖാക്കളെ… നമ്മുടെ ഇളവ് കഴിഞ്ഞു’ എന്ന തലക്കെട്ടോടെയാണ് ‘പോരാളി ഷാജി’ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളതെന്ന് രാഹുൽ കുറിപ്പിലൂടെ ചോദിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി സി.പി.എം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഉമാ തോമസ് സ്ഥാനാർത്ഥിയായി വന്ന നിമിഷം മുതൽ അവർക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സി.പി.എമ്മിന്റെ സൈബർ ഗുണ്ടകളുടെ ഭാഷയിൽ പറഞ്ഞാൽ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

എന്താണ് സി.പി.എം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്? SFIക്കെതിരെ ക്യാംപസിൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിൽ ഇൻഹറിറ്റഡായ ഏക സംഘടനാ വാദമാണോ? കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത് ?

ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകൾ’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബർ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികൾ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതിൽ നിന്ന് ചില പ്രാണികൾ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങൾക്കും നാളെകളിൽ അതാണ് വിധി..

shortlink

Related Articles

Post Your Comments

Related Articles


Back to top button