ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വംശീയശുദ്ധിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനവുമായി രംഗത്തെത്തിയത്.
Read Also: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു
‘വംശീയമായ ശുദ്ധി’ പഠിക്കാനായി മുമ്പ് ഒരു രാജ്യം, സാംസ്‌കാരിക മന്ത്രാലയത്തിന് രൂപം നല്‍കിയതിന്റെ അന്ത്യം ശുഭകരമായിരുന്നില്ല. പ്രധാനമന്ത്രി, ഇന്ത്യ ആവശ്യപ്പെടുന്നത് ‘വംശീയമായ ശുദ്ധി’യല്ല. തൊഴില്‍ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ്’- രാഹുല്‍ ട്വീറ്റ് ചെയ്തു. സാംസ്‌കാരിക മന്ത്രാലയം ഇന്ത്യക്കാരുടെ ‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
Post Your Comments