രാജ്യത്തെ കൽക്കരി ക്ഷാമം വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗവുമായി കേന്ദ്ര സർക്കാർ. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
രാജ്യത്താകെ 20.7 ദശലക്ഷം ടൺ കൽക്കരി ആണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. 2021 സാമ്പത്തിക വർഷത്തിൽ 718 ദശലക്ഷം ടണ്ണായിരുന്നു കൽക്കരി ഉൽപ്പാദനം. കൽക്കരി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. 2026 ഓടെ കൽക്കരിക്ക് പകരം ഉപയോഗിക്കാവുന്ന രീതിയിൽ തെർമൽ പ്ലാന്റുകളെ മാറ്റാനാണ് ലക്ഷ്യം.
Also Read: പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ.!
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 81 തെർമൽ യൂണിറ്റുകളുടെ പദ്ധതിയാണ് രൂപീകരിക്കുന്നത്. ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ജനറേഷൻ യൂണിറ്റുകളും ടാറ്റ പവർ, അദാനി പവർ, സി.ഇ.എസ്.സി, ഹിന്ദുസ്ഥാൻ പവർ എന്നിവയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള യൂണിറ്റുകളും ഉൾപ്പെടുന്നു.
Post Your Comments