Latest NewsIndiaNews

സിദ്ദുവിന്റെ മരണത്തില്‍ പ്രതികാരം വീട്ടും: മുന്നറിയിപ്പുമായി ഫേസ്ബുക്ക് കുറിപ്പ്

ബാവനയുടെ കൂട്ടാളികളായ ടില്ലു ടാജ്പൂരിയും ദേവീന്ദര്‍ ബാംബിഹയും ഇപ്പോള്‍ ജയിലിലാണുള്ളത്.

ചണ്ഡീഗഡ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലയുടെ മരണത്തിന് പിന്നാലെ, ഭീഷണിയുമായി ഫേസ്‌ബുക്ക് കുറിപ്പ്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

‘സിദ്ദു മൂസ് വാല എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. രണ്ട് ദിവസത്തിനകം അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം വീട്ടും’- എന്നാണ് ഫേസ്ബുക്കില്‍  കുറിപ്പ്. തിഹാര്‍ ജയിലില്‍ കഴിയുന്ന നീരജ് ബാവനയെ ടാഗ് ചെയ്താണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

ബാവനയുടെ കൂട്ടാളികളായ ടില്ലു ടാജ്പൂരിയും ദേവീന്ദര്‍ ബാംബിഹയും ഇപ്പോള്‍ ജയിലിലാണുള്ളത്. അതുകൊണ്ട് തന്നെ ആരാണ് ഈ കുറിപ്പിന് പിന്നിലെന്നത് വ്യക്തമല്ല. അതേസമയം, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സിദ്ദുവിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പഞ്ചാബ് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button