മലപ്പുറം: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫിനെ തള്ളി മുസ്ലിം ലീഗ്. ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്നും ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്ന് കോട്ടക്കൽ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും ഇതുവരെയും ലത്തീഫിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്ലിം ലീഗിലോ യൂത്ത് ലീഗിലോ പോഷക സംഘടനകളിലോ ഇതുവരെ ഇങ്ങനെയൊരാളെ കണ്ടിട്ടില്ല. ഇന്ന് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള നീക്കമാണിതെന്ന് കരുതുന്നു’- കോട്ടക്കൽ മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിലും പറഞ്ഞു.
ജോ ജോസഫിന്റേതെന്ന പേരില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് വിലയിരുത്തൽ.
Post Your Comments