Latest NewsNewsIndia

‘അവർ മനുഷ്യന്റെ സ്വകാര്യഭാഗങ്ങളെ ആരാധിക്കുന്നു’: ശിവലിംഗത്തെ അധിക്ഷേപിച്ച് ഇല്യാസ് ഷറഫുദ്ദീൻ – വീഡിയോ

'ലിംഗത്തെ ആരാധിച്ചും യോനി പൂജ ചെയ്തും ഹിന്ദുക്കൾ രാജ്യം നശിപ്പിക്കുന്നു': അധിക്ഷേപ പ്രസംഗവുമായി ഇല്യാസ് ഷറഫുദ്ദീൻ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, ശിവലിംഗത്തെയും ഹിന്ദു ആരാധനകളെയും അധിക്ഷേപിച്ച് വിവാദ ഇസ്ലാമിക പ്രഭാഷകൻ ഇല്യാസ് ഷറഫുദ്ദീൻ. ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. ശിവലിംഗത്തെ പുരുഷ ശരീരഭാഗത്തോട് ഉപമിക്കുകയും, വിഗ്രഹത്തെയും പുരുഷ സ്വകാര്യ അവയവത്തെയും ആരാധിക്കുന്ന ശീലം ഹിന്ദുക്കൾക്ക് ഉണ്ടെന്നും അദ്ദേഹം അധിക്ഷേപിച്ചു. സീ ന്യൂസ് സംഘടിപ്പിച്ച ‘താൽ തോക്ക് കേ’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്യാൻവാപി സർവ്വേ വീഡിയോയിൽ ശിവലിംഗത്തിന്റെ സാന്നിധ്യം വെളിപ്പെടുന്നുണ്ടോ’ എന്ന പേരിൽ നടന്ന സംവാദത്തിൽ അദ്ദേഹം ഹിന്ദു ദൈവങ്ങളെയും ഹിന്ദു മത വിശ്വാസങ്ങളെയും അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഹിന്ദുക്കൾ വിഗ്രഹം, ലിംഗം, മനുഷ്യ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങൾ എന്നിവയെ ആരാധിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു. ‘സ്വകാര്യ ഭാഗങ്ങൾ കി പൂജ നഹി ഹോനി ചാഹിയേ’ (സ്വകാര്യ ഭാഗങ്ങൾ പൂജിക്കാൻ പാടില്ല) എന്നദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.

Also Read:ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരും: കേന്ദ്രമന്ത്രി

ശിവലിംഗത്തിനും ഹിന്ദുമതത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചതിന് സംവാദത്തിൽ പങ്കെടുത്ത മഹന്ത് യോഗേഷ് പുരി, ഉടൻ ഇല്യാസിനെ വിമർശിച്ചു. ഷറഫുദ്ദീന്റെ പരാമർശം ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘ശിവലിംഗത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവകാശമില്ല. അതിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം? ശിവലിംഗം പുരുഷന്റെ സ്വകാര്യഭാഗവുമായി സാമ്യമുള്ളതല്ല. നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളുമായി (സെക്‌സ്) ഇതിന് ഒരു ബന്ധവുമില്ല’, മഹന്ത് പുരി സംവാദത്തിനിടെ പറഞ്ഞു. എന്നാൽ, ഇല്യാസ് തന്റെ വാദത്തിൽ ഉറച്ച് നിന്നു. ‘ഹിന്ദുക്കൾ മനുഷ്യന്റെ സ്വകാര്യഭാഗങ്ങളെ ആരാധിക്കുന്നത് അവസാനിപ്പിക്കണം’ എന്നദ്ദേഹം ആവർത്തിച്ച് പറഞ്ഞു.

അതേസമയം, ആശ്രമത്തിലെ നിരവധി സ്ത്രീകളെ ആശാറാം ബാപ്പുവിനെപ്പോലുള്ളവർ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഷറഫുദ്ദീൻ സംവാദത്തിന്റെ ഗതി തിരിച്ച് വിടാൻ ശ്രമിച്ചു. ഉഡുപ്പിയിലെ ഹിജാബ് ധരിച്ച പെൺകുട്ടികളെ അദ്ദേഹം പ്രശംസിക്കുകയും ‘ഹിജാബ് ലാവോ, ബേട്ടി ബച്ചാവോ (ഹിജാബ് അനുവദിക്കുക, പെൺകുട്ടിയെ രക്ഷിക്കുക)’ എന്ന മുദ്രാവാക്യം സംവാദത്തിനിടെ ഉയർത്തുകയും ചെയ്തു.

Also Read: ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്

ഹിന്ദു ദേവതകളെ ആരാധിക്കുന്നതിന്റെ പേരിൽ ഷറഫുദ്ദീൻ ഹിന്ദുക്കളെ ബുദ്ധിശൂന്യരെന്ന് വിളിച്ചു. ലിംഗാരാധനയിലൂടെയും യോനി പൂജ നടത്തിക്കൊണ്ടും ഹിന്ദുക്കൾ രാജ്യത്തെ നശിപ്പിക്കുകയാണെന്ന്, ശിവലിംഗത്തെ ഒരു കല്ലിനോട് ഉപമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മറ്റ് പാനലിസ്റ്റുകളുമായും അദ്ദേഹം തർക്കിക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇല്യാസ് ഷറഫുദ്ദീന്റെ പരാമർശത്തെ അപലപിച്ച ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ഇയാൾക്കെതിരെ ‘ഫത്വ’ പുറപ്പെടുവിക്കണമെന്ന് പേരാണ്. ഹിന്ദു മതത്തിനും വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദു ആചാരത്തിനും എതിരായ ഷറഫുദ്ദീന്റെ അപകീർത്തികരമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ സ്വാഗതം ചെയ്തില്ല.

ഇതാദ്യമായല്ല ഇസ്ലാമിക പ്രഭാഷകൻ ഇല്യാസ് ഷറഫുദ്ദീൻ വിവാദ പരാമർശം നടത്തുന്നത്. നേരത്തെ, കോവിഡ് പടർന്ന് പിടിച്ച സമയത്ത്, ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ ക്രൂരമായ അടിച്ചമർത്തലിന് കൊറോണ വൈറസ് അഴിച്ചുവിട്ട് ചൈനയെ അല്ലാഹു ശിക്ഷിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. ‘അവർ എങ്ങനെയാണ് മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും 20 ദശലക്ഷം മുസ്ലീങ്ങളുടെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതെന്ന് ഓർക്കുക. മുസ്ലീങ്ങളെ മദ്യം കുടിക്കാൻ നിർബന്ധിച്ചു, അവരുടെ പള്ളികൾ നശിപ്പിക്കപ്പെട്ടു, അവരുടെ വിശുദ്ധ ഗ്രന്ഥം കത്തിച്ചു. ആർക്കും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് അവർ കരുതി, എന്നാൽ ഏറ്റവും ശക്തനായ അല്ലാഹു അവരെ ശിക്ഷിച്ചു’, ഇങ്ങനെയായിരുന്നു ഇല്യാസിന്റെ വിവാദ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button