ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കടമെടുപ്പ് പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഈ നടപടി അനിവാര്യമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
Read Also: ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടെ പ്രവൃത്തി മണിക്കൂറുകളിലും വരുമാനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടമെടുപ്പ് പരിധി പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.
Post Your Comments