Latest NewsIndiaNews

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ട: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്‌സ്‌ ഡയറക്ടറേറ്റിന്റെ നോട്ടീസ് അനുസരിച്ച് കേസില്‍ സോണിയയും രാഹുലും ഈ മാസം 8ന് ഹാജരാകണം.

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി നേരിട്ടതിന് പിന്നാലെ, പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും ഇ.ഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്‌സ്‌ ഡയറക്ടറേറ്റിന്റെ നോട്ടീസ് അനുസരിച്ച് കേസില്‍ സോണിയയും രാഹുലും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button