Latest NewsNewsIndia

‘കാവി പതാക ഇന്ത്യൻ പതാകയായി മാറും’: ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എ.എ.പി

എ.എ.പിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് ആണ് ഈശ്വരപ്പക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: കാവി പതാക ഇന്ത്യന്‍ പതാകയായി മാറുമെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. പ്രസ്‌താവനയെ തുടർന്ന്, ബി.ജെ.പി എം.എല്‍.എ ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. എ.എ.പിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് ആണ് ഈശ്വരപ്പക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്. ‘വര്‍ഷങ്ങളായി കാവി പതാകയെ ബഹുമാനിക്കുന്നു, ഒരു ദിവസം അത് ദേശീയ പതാകയായി മാറും’- കര്‍ണാടക മുന്‍ മന്ത്രി ഈശ്വരപ്പ കഴിഞ്ഞ ദിവസം പറഞ്ഞു.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

‘ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചതിന് ഈശ്വരപ്പക്കെതിരെ ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെയായി ആര്‍.എസ്.എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ ബി.ജെ.പി ദേശീയ പതാകയെ എതിര്‍ക്കുന്നവരാണ്’- സിങ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button