ലക്‌നൗ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മയ്ക്ക് അഭിനന്ദനപ്രവാഹം. ശ്രുതിയെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് എത്തി. യു.പി സ്വദേശിനിയാണ് ഒന്നാം റാങ്കുകാരിയായ ശ്രുതി ശര്‍മ. ‘2021ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഉത്തര്‍പ്രദേശിലെ ശ്രുതി ശര്‍മയ്ക്കും പരീക്ഷയില്‍ വിജയിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ കഠിനാധ്വാനത്തിന്റേയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റേയും ക്ഷമയുടേയും ഫലമാണ് ഈ മഹത്തായ നേട്ടം. നിങ്ങളുടെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു’, യോഗി ട്വിറ്ററില്‍ കുറിച്ചു.
Read Also: വന്‍ രക്തചന്ദന വേട്ട: ഗുജറാത്ത് തുറമുഖത്ത് 14.63 മെട്രിക് ടണ്‍ രക്തചന്ദനം പിടിച്ചെടുത്തു
2021 ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ നേടി. ശ്രുതി ശര്‍മ ഒന്നാം റാങ്ക് നേടിയപ്പോള്‍ അങ്കിത അഗര്‍വാള്‍, ഗമനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഐശ്വര്യ വര്‍മയ്ക്കാണ് നാലാം റാങ്ക്. 21-ാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശി ദിലീപ് പി കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമതെത്തിയത്.
Post Your Comments