സ്പീക്ക് ആപ്പിന്റെ സേവനം മറ്റു ഭാഷകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കമ്പനി. നിലവിൽ, മലയാളത്തിലാണ് സ്പീക്ക് ആപ്പിന്റെ സേവനം ലഭിക്കുന്നത്. എന്നാൽ, രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതോടെ ഇന്ത്യയിലെ പല ഭാഷകളിലും സ്പീക്ക് ആപ്പ് സേവനം ലഭ്യമാകും.
ശബ്ദാധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്പീക്ക് ആപ്പിന് കേരളത്തിൽ മികച്ച സ്വീകരണമാണ് കിട്ടിയത്. കോട്ടയം സ്വദേശികളായ അലൻ എബ്രഹാം, അരുൺ ജോൺ, മാവേലിക്കര സ്വദേശി ആർ.വരുൺ, ഗുജറാത്ത് സ്വദേശി ജൻകാർ രാജ്പാര എന്നിവർ ചേർന്നാണ് സ്പീക്ക് ആപ്പിന് രൂപം നൽകിയത്.
Also Read: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട: പിടിച്ചെടുത്തത് മൈക്രോവേവ് ഓവനിൽ നിന്ന്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും സൗജന്യമായി സ്പീക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്പീക്ക് ആപ്പ് ഉപയോഗിക്കുമ്പോൾ നാം പറയുന്ന കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ നമ്മുടെ ഭാഷയിൽ തന്നെ വോയിസ് നോട്ടായി പോസ്റ്റ് ചെയ്യാൻ സാധിക്കും.
Post Your Comments