Latest NewsSaudi ArabiaNewsInternationalGulf

ജയിൽവാസത്തിന് പകരം സേവനം: ബദൽ പദ്ധതിയുമായി സൗദി

ജിദ്ദ: ജയിൽവാസത്തിന് ബദൽ പദ്ധതി ആവിഷ്‌ക്കരിക്കാൻ സൗദി അറേബ്യ. ഗുരുതരമല്ലാത്ത ചെറിയ കേസുകളിലെ പ്രതികൾക്ക് സാമൂഹിക സേവനം, പിഴ തുടങ്ങിയവ ജയിൽ ശിക്ഷയ്ക്ക് പകരമായി നൽകുന്ന പദ്ധതി നടപ്പിലാക്കാനാണ് സൗദി ആലോചിക്കുന്നത്. മാനസിക, സാമൂഹിക, ചികിത്സാ ഇടപെടലുകളും ഉണ്ടാകും.

Read Also: ‘കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്‌സിന്റെ വർണന !! എന്തൊക്കെ സൈസ്‌ ഞരമ്പുരോഗികളാണോ’: ഡോ. ഷിംന അസീസ്

അതേസമയം, അറസ്റ്റ് ആവശ്യമില്ലാത്ത നിയമലംഘനങ്ങൾക്കും ബദൽ ശിക്ഷാ രീതി നടപ്പാക്കാൻ സൗദി പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ രാജകുമാരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button