AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴയില്‍ വൈദികൻ ജീവനൊടുക്കി

ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കലി (65)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

ആലപ്പുഴ: പള്ളി വികാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കലി (65)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വൈകുന്നേരം 4.30 ഓടെ വികാരിയച്ചനെ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്ക്കല്‍. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Read Also : സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി: 10,563 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്

പള്ളിയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാല്‍, ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button