Latest NewsKerala

തൃക്കാക്കരയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മദ്യപിച്ചെത്തി: പൊലീസ് പിടികൂടിയത് വോട്ടറുടെ പരാതിയിൽ

എറണാകുളം: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫീസര്‍ പി. വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ചുമതലപ്പെടുത്തി. പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചാണ് എത്തിയതെന്ന  വോട്ടു ചെയ്യാനെത്തിയവരുടെ പരാതിയിലാണ് പൊലീസ് നടപടി.

ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍, പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും. അതേസമയം, തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുകയാണ്. നീണ്ട ക്യൂ ആണ് ഇപ്പോഴും ഉള്ളത്.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് നമ്പർ 50ലും, എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button