കണ്ണൂർ: പയ്യന്നൂരിലെ പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസറെ മർദ്ദിച്ചതായി പരാതി. കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ മുഹമ്മദ് അഷ്‌റഫ് കളത്തിലിനെയാണ് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫ് പോളിംഗ് ഏജന്റ് എം പ്രകാശൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ കേസെടുത്തു.
Read Also: രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് അഞ്ചു വയസുകാരി മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തന്നെ മർദ്ദിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്നും പ്രിസൈഡിംഗ് ഓഫീസർ വിശദീകരിക്കുന്നു.
വോട്ട് ചെയ്യാനെത്തിയവർ തനിക്ക് നേരെ വെല്ലുവിളി ഉയർത്തുകയായിരുന്നുവെന്നും ഒരു കാരണവശാലും വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: സ്ഥാനാർത്ഥിയോടൊപ്പം അകത്തു കടക്കാൻ പ്രവർത്തകരുടെ ശ്രമം; തൃത്താലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം
Post Your Comments