കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കവുമായി പൊലീസ്. ഇതിനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണ് വിജയ് ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. ഇന്നലെ വിജയ് ബാബുവിന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കാതെ ജസ്റ്റിസ് പി.ഗോപിനാഥ് ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു.
ഹർജി ഇന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കും. അതിനിടെ ക്രെഡിറ്റ് കാർഡുകൾ എത്തിച്ചുനൽകിയ യുവനടനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കൂടുതൽ ചോദ്യം ചെയ്യൽ. വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അതേസമയം, നടിയുമായി ഒത്തുതീർപ്പിന് ഒരു പ്രമുഖ നടനും ഭാര്യയും ശ്രമിക്കുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
Post Your Comments