Latest NewsIndiaNews

പി.എം കെയർ പദ്ധതി: പ്രധാനമന്ത്രി കത്തെഴുതിയത് 4000 കുട്ടികൾക്ക്

ന്യൂഡൽഹി: പി.എം കെയർ പദ്ധതിയുടെ ഭാഗമായി 4000 കുട്ടികൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം നേരിട്ട് കത്തെഴുതിയത്. പദ്ധതിയിൽ 4000 കുട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

കുട്ടികൾക്ക് കത്ത് കൈമാറിയത് ശിശുവികസന മന്ത്രാലയമാണ്. ‘നിങ്ങൾ സ്വപ്നം കാണൂ, സാക്ഷാത്കരിക്കുവാൻ എല്ലാ പ്രയത്നങ്ങളും സർക്കാർ ചെയ്യും’ എന്നാണ് കത്തിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത്. കുട്ടികളുടെ മികച്ച ഭാവിക്കു വേണ്ടിയും സുരക്ഷയ്ക്കു വേണ്ടിയും എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം കത്തിൽ പറയുന്നുണ്ട്.

കൂടാതെ, ബാല്യത്തിൽ താൻ നേരിട്ട പ്രയാസങ്ങളും കത്തിലൂടെ കുട്ടികളോട് അദ്ദേഹം പറയുന്നു. പി.എം കെയറിന്റെ എല്ലാ പദ്ധതികളെ കുറിച്ചും വ്യക്തമായി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ഭാഷയനുസരിച്ച് പരിഭാഷപ്പെടുത്തിയിട്ടാണ് കത്തുകൾ കൈമാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button