Latest NewsNewsLife Style

മുടിയിൽ ഷാമ്പൂ ഇടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടിയിൽ ഷാമ്പൂ ഇടുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്‌നമുണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്താൽ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും കാരണമാകുന്നു. ഷാമ്പൂ മുടിയിൽ ഉപയോഗിക്കുന്നതിനു മുൻപ് മുടി നല്ലതു പോലെ ചീകി ഒതുക്കണം. മുടിയിലെ കെട്ടെല്ലാം എടുത്ത് കളഞ്ഞതിനു ശേഷമാണ് ഇത് ചെയ്യേണ്ടത്. ഇത് ഷാമ്പൂ ഇട്ട് മുടി കെട്ടു പിണയാതിരിക്കാൻ സഹായിക്കും. മുടി ഒന്ന് കഴുകിയ ശേഷമായിരിക്കണം ഷാമ്പൂ ഇടേണ്ടത്. അൽപ്പം ഷാമ്പൂ കൈയ്യിലെടുത്ത് തലയിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. മുടിയുടെ നീളം എത്രത്തോളം ഉണ്ടോ അത്രത്തോളം മസ്സാജ് ചെയ്യണം.

തണുത്ത വെള്ളത്തിലായിരിക്കണം മുടി കഴുകാൻ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല മുകളിൽ നിന്നും താഴേക്കായിരിക്കണം ഇത് ചെയ്യേണ്ടത്. ശേഷം കണ്ടീഷണർ മുടിയിൽ ഇടണം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒന്നാണ് കണ്ടീഷണർ എന്ന കാര്യത്തിൽ സംശയം വേണ്ട. കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ഇത് മുടിയിലെ ക്യൂട്ടിക്കിൾസ് ബലമുള്ളതാക്കാനും മുടി കൊഴിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു.

കണ്ടീഷണർ ഉപയോഗിച്ച് കഴിഞ്ഞ ശേഷം മുടി നല്ലതു പോലെ കഴുകാം. ഒരു ടവ്വൽ എടുത്ത് മുടി നല്ലതു പോലെ കഴുകി ഉണക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഹെയർഡ്രൈയർ ഉപയോഗിച്ച് ഒരിക്കലും മുടി ഉണക്കാൻ ശ്രമിക്കരുത്. സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കാൻ ശ്രമിക്കണം. അല്ലാത്ത പക്ഷം, അത് മുടിക്ക് തിളക്കം നഷ്ടപ്പെടാനും മുടിയുടെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. ചിലർ എണ്ണ ഉപയോഗിച്ച് കഴിഞ്ഞ് ഉടൻ തന്നെ ഷാമ്പൂ ഇടുന്ന ഒരു ഏർപ്പാടുണ്ട്. എന്നാൽ, ഇത് മുടിക്കും തലക്കും വളരെ ദോഷകരമാണ് എന്നതാണ് സത്യം. എണ്ണ പുരട്ടി മിനിമം അരമണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ ഷാമ്പൂ ഇടാൻ പാടുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button