ജിദ്ദ: സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. ജൂൺ 9 മുതൽ ജൂലൈ 9 വരെ സന്ദർശക വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, ഇവർക്ക് റിയാദ് വിമാനത്താവളത്തിൽ ഇറങ്ങാം.
വിമാനക്കമ്പനികൾ, ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവർക്ക് ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അധികൃതർ കൈമാറിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ചാണ് തീരുമാനം. എല്ലാ തരത്തിലുള്ള സന്ദർശക വിസക്കാർക്കും വിലക്ക് ബാധകമാണ്.
Post Your Comments