മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ലാഭം 2,409 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം 2,917.33 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ലാഭത്തിൽ 17.41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു ആകെ ലാഭം. എന്നാൽ, 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4043.12 കോടി രൂപയാണ് എൽഐസിയുടെ ആകെ ലാഭം. ഇത്തവണ ആകെ ലാഭം 39.4 ശതമാനം കൂടുതലാണ്.
Also Read: പ്രീമിയർ ലീഗിൽ ഇതുവരെ കണ്ടത് സിറ്റി ആധിപത്യം: ഇനി കാണാനിരിക്കുന്നതും സിറ്റി ആധിപത്യം
ഓഹരി ഉടമകൾക്ക് എൽഐസി ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 1.50 രൂപ നിരക്കിലാണ് ലാഭവിഹിതം നൽകുക.
Post Your Comments