KeralaCinemaMollywoodLatest NewsNewsEntertainment

‘ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’: പ്രതിയും പോലീസും ഒത്തുകളിക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തുകളിക്കുകയാണെന്ന സംശയവും കോടതി ഉന്നയിച്ചു. യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു താരത്തെ ഹൈക്കോടതി വിമർശിച്ചത്. ആൾ സ്ഥലത്ത് ഇല്ലാത്തതിനാൽ കേസ് മെറിറ്റിൽ കേൾക്കില്ലെന്നും കോടതി അറിയിച്ചു. പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

ഒരു മാസമായിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു. വിജയ് ബാബു ചിലർക്ക് താരമായിരിക്കുമെന്നും, എന്നാൽ കോടതിക്ക് മുന്നിൽ മറ്റെല്ലാവരെയും പോലെ സാധാരണക്കാരനാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് പോലീസിനെതിരെ വിമർശനമുന്നയിച്ചത്.

അതേസമയം, നാളെ കൊച്ചിയിലെത്തുമെന്നാണ് വിജയ് ബാബു അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പ് പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് കാരണം അറസ്റ്റ് വിലക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാല്‍ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button