അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേൽ മറ്റെന്നാൾ ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണ്ണായക രാഷ്ട്രീയ നീക്കം. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ഈ മാസം 18നാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാര്‍ എന്നിവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
Read Also: വിജയ് ബാബുവിനെ കാത്ത് പൊലീസ്: ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എന്നാൽ, കഴിഞ്ഞ ദിവസം ബി.ജെ.പിയിലേയ്ക്ക് ചേരുമോയെന്ന ചോദ്യത്തിന് ഹാർദിക് പട്ടേൽ മറുപടി നൽകിയിരുന്നു. ബി.ജെ.പിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഹാർദിക് അടുത്തിടെ രാജിവച്ചിരുന്നു.
Post Your Comments