Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaCinemaMollywoodLatest NewsNewsEntertainment

‘ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’: ചിത്രം പങ്കിട്ട് അമൃത സുരേഷ്

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. ഇരുവരുടെയും നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും, ആശംസകൾ അറിയിച്ചും പലരും രംഗത്തെത്തി. എന്നാൽ, തങ്ങൾക്ക് നേരെ ഉയരുന്ന എല്ലാ ചോദ്യങ്ങൾക്കും പോസ്റ്റുകളിലൂടെ മറുപടി നൽകുകയാണ് ഗോപി സുന്ദറും അമൃതയും. രണ്ടു പേരും പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രമാണ് ഇന്ന് പങ്കുവച്ചത്. കൂടെ കുറിക്ക് കൊള്ളുന്ന ഒരു ക്യാപ്‌ഷനുമുണ്ട്.

Also Read:പുകയില ഉപയോ​ഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികളുമായി ആരോ​ഗ്യ വകുപ്പ്

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു ചിത്രം ഷെയർ ചെയ്തത്. അമൃതയും ഇതേ ഫോട്ടോ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രവും അമൃത പങ്കിട്ടിരുന്നു. ഇതിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘ഓം നമോ നാരായണായ’ എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് ഗായിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഉടലെടുത്തത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്ന അടിക്കുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button