ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 8.7 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച കൈവരിക്കാനായെന്ന്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 6.6 ശതമാനം മാത്രമായിരുന്നു വളർച്ച നിരക്കുണ്ടായിരുന്നത്.
അതേസമയം, അവസാന പാദത്തിൽ വളർച്ച ഇടിഞ്ഞത് ക്ഷീണമായി. മൂന്നാം പാദത്തിൽ 5.4 ശതമാനവും നാലാം പാദത്തിൽ 4.1 ശതമാനവുമായിരുന്നു വളർച്ച. എന്നാൽ, രണ്ടാം പാദത്തിൽ 8.5 ശതമാനവും ഒന്നാം പാദത്തിൽ 20.3 ശതമാനവും വളർച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നു. 2021-22ൽ രാജ്യത്ത് 8.9 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്.
തൃക്കാക്കരയിൽ യു.ഡി.എഫ് കള്ളവോട്ട് ചെയ്തു: എല്‍.ഡി.എഫ് പരാതി നല്‍കുമെന്ന് കോടിയേരി
അതേസമയം, രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നും ഇന്ത്യ കോവിഡിൽ നിന്നും കരകയറുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നതെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറഞ്ഞു. ഒമിക്രോൺ കേസുകളും ഉക്രൈൻ പ്രതിസന്ധിയും സമ്പദ്വ്യവസ്ഥയിൽ ചെറിയ തിരിച്ചടിക്ക് കാരണമായെങ്കിലും കാര്യമായ ആഘാതം ഏൽപ്പിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments