കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചില സംഘങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലാണ് ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലഷ്‌കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാമ്പുകളാണ് താലിബാന്‍ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ ഭരണനേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യുഎന്‍ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Read Also: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ നാനൂറോളം പേരാണ് ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. അഫ്ഗാനിലെ നംഗര്‍ഹാറില്‍ എട്ട് ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം, നേരിട്ട് താലിബാന്‍ നിയന്ത്രണത്തിലാണ്. കുനാറിലും നംഗര്‍ഹാറിലും ലഷ്‌കറി തൊയ്ബയുടെ മൂന്ന് ക്യാമ്പുകള്‍ വീതം നടക്കുന്നുണ്ടെന്നും നേരത്തെ ഇവര്‍ക്ക് താലിബാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments