KeralaLatest NewsNews

‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’: ഉമാ തോമസ് 

 

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിലേക്ക് നടന്നടുക്കുമ്പോള്‍, രണ്ടാം ദിവസത്തെ പ്രചരണ പരിപാടികളിലേക്ക് കടന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പാർട്ടി ചാർട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികളെന്ന് ഉമാ തോമസ് പറഞ്ഞു.

മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷയെന്നും ഉമാ തോമസ് പ്രചരണ വേളയില്‍ വ്യക്തമാക്കി.
എൽ.ഡി.എഫിനും യു.ഡി.എഫിനും ഈ ഉപതെരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണ്ണായകമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമാകും. പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും യു.ഡി.എഫിനും തൃക്കാക്കര പോര്.

ഉറച്ച മണ്ഡലം നിലനിർത്തുകയെന്നതാണ് യു.ഡി.എഫ്. ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button