അബുദാബി: യുഎഇയിൽ മൂന്നു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തവരുടെ നാലായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: കര്‍ഷകരില്‍ നിന്ന് പണം തട്ടിയെടുത്തു: കര്‍ഷകര്‍ രാകേഷ് ടികായത്തിന് നേരെ മഷിയെറിഞ്ഞു
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങുപനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബായ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും സമൂഹത്തിനും സംരക്ഷണം ഉറപ്പുനൽകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഡിഎച്ച്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികൾ. കുരങ്ങുപനി രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽ നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.
Read Also: ‘എനിക്കൊരു സഹോദരനെ ലഭിച്ചു, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന…’: കുറിപ്പുമായി അഭിരാമി
Post Your Comments