Latest NewsNewsIndia

ശ്രുതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് അനീഷ് ആണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച ശ്രുതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ശബ്ദ സന്ദേശം

ബംഗളൂരു: ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച ശ്രുതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ശബ്ദ സന്ദേശം. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അനീഷ് തന്നെ മര്‍ദ്ദിച്ചുവെന്ന് ശ്രുതി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ അനീഷിനെ ഇതുവരെയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അനീഷിന് എതിരെ ഭര്‍തൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഭര്‍തൃപീഡനത്തിന് തെളിവ് ഇല്ലെന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്. അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരുവിലെ ഫ്‌ളാറ്റിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രുതിയുടെ കുടുംബം നേരത്തേയും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button