തൃശൂർ: ചാലക്കുടിക്ക് സമീപം മേലൂരിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച്, മുടി മുറിച്ച സംഭവത്തിൽ വഴിത്തിരിവ്. കാറിലെത്തിയ രണ്ട് പേർ പെൺകുട്ടിയെ മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്ന പരാതി വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരെ ഭയന്നാണ് പെൺകുട്ടി വ്യാജ പരാതി ഉന്നയിച്ചതെന്നും വീട്ടുകാർ പരാതിയുമായി സമീപിച്ചതോടെയാണ്, സംഭവം കൈവിട്ട് പോയതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിദ്യാർത്ഥിനിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി സത്യം പുറത്തു പറഞ്ഞത്. പുസ്തകം മടക്കി നൽകാനായി സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു പെൺകുട്ടി. ഇവിടെ വെച്ച് പെൺകുട്ടിയുടെ സമ്മതത്തോടെ സുഹൃത്താണ് മുടി മുറിച്ചത്.
അതേസമയം, വീട്ടുകാരെ ഭയന്നാണ് ആക്രമിക്കപ്പെട്ടെതായി കഥയുണ്ടാക്കിയതെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. എന്നാൽ, വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെ സംഭവം വാർത്തയാകുകയായിരുന്നു.
അമ്മയുടെ വിയോഗത്തിൽ ദുഃഖിതനായി: 1.3 കോടിയുടെ ബിഎംഡബ്ല്യു കാർ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ്
അജ്ഞാതരായ രണ്ട് പേരുടെ മർദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളുമാണ് കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായും അതിന് ശേഷം തന്റെ മുടി മുറിച്ചു കളഞ്ഞതായും പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും വ്യക്തമാക്കുകയായിരുന്നു.
Post Your Comments