തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ, സംസ്ഥാനത്ത് ഇന്നടക്കം നാല് ദിവസം മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ജൂൺ രണ്ടാം തിയതി വരെയാണ് ശക്തമായ മഴ സാധ്യതയുള്ളത്. ഇത് പ്രകാരം, ജൂൺ രണ്ട് വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ 9 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ ജാഗ്രതയായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.
Post Your Comments