കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വിസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ വിസ ഉൾപ്പെടെ മറ്റു വിസകളൊന്നും 2 വർഷത്തേക്ക് നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 3 വർഷത്തിനിടെ സന്ദർശക വിസയിലെത്തിയ 14,653 പേർ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരാണെന്ന് താമസ കുടിയേറ്റ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.
Read Also: കൊടുങ്കാറ്റിൽ നശിപ്പിക്കപ്പെട്ട രാമേശ്വരം-ധനുഷ്കോടി ലൈൻ പുനർനിർമിക്കും: ഇന്ത്യൻ റെയിൽവേ
Post Your Comments