Latest NewsKeralaNattuvarthaNews

ആരോഗ്യസ്ഥിതി മോശമാണ്, പോലീസ് പറയുന്ന സ്ഥലത്ത് എത്താം: കത്തയച്ച് പി.സി ജോർജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പോലീസ് പറയുന്ന എവിടെ വേണമെങ്കിലും എത്താമെന്ന് ഉറപ്പ് നൽകി പി.സി ജോർജ്. ഇന്നലെ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ഹാജരാകാതിരുന്നതെന്നും, മറ്റു തടസ്സങ്ങൾ ഒന്നുമില്ലെന്നും പി.സി പോലീസിനെ അറിയിച്ചു.

Also Read:ഇന്ന് നാട്ടിലെത്തിയില്ലെങ്കിൽ വിജയ് ബാബുവിന് കുരുക്ക് മുറുകും: ഇരയുടെ പേര് വെളിപ്പെടുത്തിയ അഹങ്കാരത്തിന് തിരിച്ചടി?

കത്ത് മുഖേനയാണ് തന്റെ കാര്യങ്ങൾ പി.സി ജോർജ് പോലീസിനെ അറിയിച്ചത്. വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച പി.സി ജോർജ് തൃക്കാക്കരയിലെ ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കുകയും കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഞായറാഴ്‌ച തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഓഫീസില്‍ എത്താന്‍ പി.സി ജോര്‍ജിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹാജരാകാതെ പി.സി തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button