കാഠ്മണ്ഡു: നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നേപ്പാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മൃതദേഹങ്ങൾ എല്ലാം തന്നെ പോസ്റ്റുമോർട്ടം നടപടികൾക്കായി കൊണ്ടുപോയെന്ന് അധികൃതർ പറഞ്ഞു.
മസ്താംഗ് ജില്ലയിലെ സാനോസ്വാരേ മലനിരകളിലാണ് വിമാനം തകർന്നു വീണത്. 19 യാത്രക്കാരടക്കം മൂന്ന് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ജർമൻ പൗരന്മാരും നാല് പേർ ഇന്ത്യക്കാരുമായിരുന്നു.
ഇന്ത്യൻ വംശജരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്തുന്നതു വരെ എല്ലാവരുടെയും മരണം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.
Post Your Comments