Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയുമായി എം.ടി. രമേശ്

അരിയും മലരും അന്ത്യകര്‍മ്മങ്ങള്‍ക്ക് മാത്രമല്ല, ശത്രുസംഹാരത്തിനും ഉപയോഗിക്കും: എം.ടി.രമേശ്

പാലക്കാട്: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അരിയും മലരും അന്ത്യകര്‍മ്മങ്ങള്‍ക്ക് മാത്രമല്ല, ശത്രുസംഹാരത്തിനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പിസി ജോര്‍ജിനെതിരായ മാർ മിലിത്തിയോസിന്റ പ്രസ്താവന ഔദ്യോഗിക നിലപാടല്ല: വ്യക്തമാക്കി ഓർത്തഡോക്സ് സഭ

‘കേരളത്തില്‍ ഭീകരവാദ ശക്തിയെ അനുകൂലിക്കുന്ന നേതാക്കളുടെ നിലപാടുകള്‍ പുറത്തുവരികയാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തെ പരസ്യമായി ന്യായീകരിച്ചു. ഈ എം.എ. ബേബിയാണ് ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ ന്യായീകരിച്ചത്. അന്ന് എം.എ. ബേബി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതേ ന്യായീകരണ തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്’, എം.ടി.രമേശ് ചൂണ്ടിക്കാട്ടി.

‘കൊലവിളി മുദ്രാവാക്യം വിളിക്കുന്നവരേക്കാള്‍, ഭീകര ശക്തികള്‍ക്ക് സഹായം ചെയ്യുന്ന, കേരളത്തിലെ ഭരണനേതൃത്വമാണ് അപകടകാരികള്‍. കേരളത്തിലെ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും മര്യാദയ്ക്ക് ജീവിച്ചോ എന്നാണ് പറഞ്ഞിരിക്കുന്നത്. മര്യാദയ്ക്ക് ജീവിക്കാന്‍ ഉപദേശിച്ച ആളുകളോട് ഒന്നും പറയുന്നില്ല. പക്ഷേ ഇത് കേട്ട്, മുദ്രാവാക്യത്തില്‍ കുഴപ്പമൊന്നും ഇല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും പറയുന്നു, ഞങ്ങള്‍ കാണിക്കുന്ന മര്യാദ കൊണ്ടാണ് കേരളം കേരളമായി നിലനില്‍ക്കുന്നത്. കേരളത്തിലെ ഹിന്ദു സമൂഹം ഒരുപാട് കാലമായി മര്യാദയോടെ കഴിയുന്നു’, എം.ടി.രമേശ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button