ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരി പെൺകുട്ടി ഇടുക്കി ശാന്തൻ പാറയിൽ കൂട്ട ബലാത്സംഗത്തിനാണ് ഇരയായതെന്ന് ഇടുക്കി എസ്.പി. ആർ. കറുപ്പ സാമി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ, നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള നാലു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാലു പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പശ്ചിമബംഗാൾ സ്വദേശിനിയായ പതിനഞ്ച് വയസുകാരിയാണ് ആക്രണത്തിന് ഇരയായത്. ആൺ സുഹൃത്ത് ബിയർ വാങ്ങാൻ പോയ സമയത്ത്, നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് പെൺകുട്ടിയുടെ പരാതി. രക്ഷിക്കാനെത്തിയ സുഹൃത്തിനെ ഇവർ അടിച്ചോടിക്കുകയും ചെയ്തു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കേരളത്തെ ലജ്ജിപ്പിക്കും വിധമാണ് ശാന്തൻപാറയിലെ പീഡനം. പത്തുദിവസം മുൻപാണ് പെൺകുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങൾ കാണുന്നതിനാണ് പെൺകുട്ടി ശാന്തൻപാറയിലെത്തിയത്. മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. തേയിലത്തോട്ടം കാണാൻ സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെൺകുട്ടി.
Post Your Comments