
തിരുവനന്തപുരം: കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികൾ നിലവിൽ പൂജപ്പുര ജയിലിലാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിൽ ഇഡി വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാെലയാണ് അഞ്ചുപേര്‍ക്കെതിരെ ഇഡി കോഫെപോസ ചുമത്തിയത്.
സിറാജ് ഇകെ, ഷാജി ഇകെ, മൂഹമ്മദ് ഷിജു, മുഹമ്മദ് ഷിബു, സുരേഷ് ബാബു എന്നിവരാണ് കരുതല്‍ തടങ്കല്‍ പ്രകാരം ജയിലില്‍ ആയത്. പ്രതികൾ ദിനം പ്രതി 5 കോടി മുതല്‍ 10 കോടി വരെ ഹവാല ഇടപാട് നടത്തുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 15 വര്‍ഷത്തിന് ശേഷമാണ് ഇഡി കോഫെപോസയില്‍ പ്രതികളെ ജയിലില്‍ അടയ്ക്കുന്നത്.
Post Your Comments