Latest NewsKeralaIndiaNewsBusiness

ഹജ്ജ് യാത്രാ നിരക്ക് വർദ്ധിച്ചു

ഇത്തവണ ഗ്രീൻ കാറ്റഗറി ഇല്ല

നെടുമ്പാശ്ശേരി: ഹജ്ജ് യാത്രാ നിരക്കിൽ ഇക്കുറി വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 56 ശതമാനമാണ് ഇത്തവണ യാത്രാ നിരക്ക് വർദ്ധിച്ചത്. കൂടാതെ, രണ്ട് കാറ്റഗറിയിലുളള ഹജ്ജ് യാത്ര ഇത്തവണ ഒരു കാറ്റഗറി മാത്രമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

2019 ൽ കരിപ്പൂരിൽ നിന്ന് ഗ്രീൻ കാറ്റഗറിയിൽ 2,82,550 രൂപയും നെടുമ്പാശ്ശേരിയിൽ നിന്ന് 2,83,550 രൂപയുമായിരുന്നു യാത്രാ നിരക്ക്. അസീസിയ കാറ്റഗറിയിൽ കരിപ്പൂരിൽ നിന്ന് 2,45,550 രൂപയും നെടുമ്പാശ്ശേരിയിൽ നിന്ന് 2,46,550 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, ഇത്തവണ ഗ്രീൻ കാറ്റഗറി ഇല്ല. അസീസിയ കാറ്റഗറിയിൽ 3,84,200 രൂപയാണ് ചിലവ്. യാത്രാ നിരക്ക് വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടകർ ഈ വർഷം 1,37,650 രൂപ അധികം നൽകണം.

Also Read: ഇന്ന് നാട്ടിലെത്തിയില്ലെങ്കിൽ വിജയ് ബാബുവിന് കുരുക്ക് മുറുകും: ഇരയുടെ പേര് വെളിപ്പെടുത്തിയ അഹങ്കാരത്തിന് തിരിച്ചടി?

shortlink

Related Articles

Post Your Comments

Related Articles


Back to top button