IdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയിൽ 15കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: നാലുപേർ അറസ്റ്റിൽ, 2 പേർ പ്രായപൂർത്തിയാകാത്തവർ

ഇടുക്കി: പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സാമുവേൽ ഏലിയാസ് ശ്യാം,​ അരവിന്ദ് കുമാർ എന്നിവരും, പ്രായപൂ‌ർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി പൂപ്പാറയിൽ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ ജോലിക്കാരനാണ് പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത്. തേയിലത്തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മദ്യപിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ഈ സമയത്ത് സ്ഥലത്തെത്തിയ പ്രതികൾ സുഹൃത്തിനെ അടിച്ചോടിച്ചതിന് ശേഷം, പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന്, പൊലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വെച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും, അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button