ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ വീണ്ടും കൗണ്‍സിലിംഗ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു.
മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പറഞ്ഞിരുന്നത്. ആരാണ് മുദ്രാവാക്യം വിളിച്ചതെന്നതിലും കുട്ടിക്ക് വ്യക്തതയില്ല.
ഇതോടെ, മുദ്രാവാക്യ വിവാദത്തില്‍ അത് പഠിപ്പിച്ചുവെന്ന് സംശയിച്ച ആളിനെ കണ്ടെത്താന്‍ കഴിയാതെ വരും. അങ്ങനൊരു വ്യക്തിയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയില്‍ നിന്ന് നിര്‍ണായക മൊഴി കിട്ടാത്ത സാഹചര്യത്തില്‍ ഈ കേസ് തന്നെ അപ്രസക്തമാകും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍, കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments