നെറ്റിയിലെ ചുളിവുകള്‍ പ്രായം ആകുന്നതിന്‍റെ ലക്ഷണം മാത്രമല്ല. അതൊരു രോഗത്തിന്‍റെ ലക്ഷണം കൂടിയാണ്.
നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഈ രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ മടി കാണിക്കരുത്. ഫ്രാന്‍സിലെ സെന്‍റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റി 3200 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ഹൃദ്രോഗം അങ്ങനെ നിസാരമായി കാണരുത്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടി വരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍, ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. സാധാരണയായി അധികമാര്‍ക്കും അറിയാത്ത ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇവയാണ്.
തോളില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടം കയ്യിലായിരിക്കും ഈ വേദന അനുഭവപ്പെടുക. മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.
പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്. ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.
Post Your Comments