രാജ്യത്ത് കറൻസി നോട്ടുകൾക്ക് പ്രിയമേറുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതലായി നടക്കുന്നുണ്ടെങ്കിലും കറൻസി നോട്ടുകളുടെ പ്രചാരം വർദ്ധിക്കുകയാണ്.
2021-22 ൽ പ്രചാരത്തിലുള്ള മൊത്തം കറൻസി നോട്ടുകളുടെ മൂല്യം 9.9 ശതമാനമാണ്. എണ്ണത്തിൽ അഞ്ച് ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 2020-21ൽ കറൻസിയുടെ മൂല്യം 28.26 ലക്ഷം കോടി രൂപയായിരുന്നു. 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതിനാൽ 2000 രൂപയുടെ മൊത്തം മൂല്യവും എണ്ണവും കുറഞ്ഞിട്ടുണ്ട്.
മൊത്തം മൂല്യത്തിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത് 500 രൂപ നോട്ടിനാണ്. 34.9 ശതമാനം വിഹിതമാണ് 500 രൂപ നോട്ടിനുള്ളത്. എന്നാൽ, മൊത്തം കറൻസി മൂല്യത്തിൽ 87.1 ശതമാനവും 500, 2000 രൂപാ നോട്ടുകളാണ്.
Post Your Comments