Latest NewsNewsInternationalKuwaitGulf

ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ല: കുവൈത്ത്

കുവൈത്ത് സിറ്റി: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈത്ത്. റെസിഡൻസി അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിലധികം കുവൈത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി സാധുത റദ്ദാകും.

Read Also: ‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം

2021 ഡിസംബർ 1, അല്ലെങ്കിൽ അതിന് മുൻപുള്ള തീയതികളിൽ കുവൈത്തിൽ നിന്ന് മടങ്ങിയിട്ടുള്ള ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി കാലാവധി, ഇവർ തിരികെയെത്താത്ത പക്ഷം മെയ് 31-ന് അവസാനിക്കും. അടിയന്തിര ഘട്ടങ്ങളിൽ സാധുത നീട്ടി ലഭിക്കേണ്ട സാഹചര്യങ്ങളിൽ ഇത്തരം തൊഴിലാളികളെ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് കൊണ്ട് കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ഇത്തരം അപേക്ഷകൾ 2022 മെയ് 31-ന് മുൻപായാണ് സമർപ്പിക്കേണ്ടത്.

Read Also: സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് എന്റെ ഭാര്യ, മൂന്നാമത്തെ കുഞ്ഞിനെ മക്കളില്ലാത്തവർക്കായി കൊടുത്തു:നടൻ സുധീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button