മുംബൈ: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമ്മയ്‌ക്കെതിരെ പോലീസ് കേസ്. വാർത്താ ചാനലിലെ സംവാദത്തിനിടെ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നുപൂർ ശർമ്മ പരാമർശം നടത്തിയെന്നാരോപിച്ചാണ്, മുംബൈ പൊലീസ് കേസെടുത്ത്. മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളർത്തുക, പൊതുശല്യം ഉണ്ടാക്കുക എന്നീ കുറ്റങ്ങളാണ് നുപൂർ ശർമ്മയ്‌ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് വാർത്താ ചാനലിൽ നടന്ന സംവാദത്തിനിടെയാണ്, നുപൂർ ശർമ്മ കേസിന് ആസ്പദമായ വിവാദ പരാമർശം നടത്തിയത്. സംവാദത്തിനിടെ പ്രവാചകനേയും പത്നിയെയും കുറിച്ച് നുപൂർ നടത്തിയ പരാമർശങ്ങൾ, മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖാണ്, നുപൂർ ശർമ്മക്കെതിരായി മുംബൈ പൈധോണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Post Your Comments