Latest NewsIndiaNewsInternationalBusiness

ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ

കഴിഞ്ഞ ദിവസം 40,000 മെട്രിക് ടൺ പെട്രോളും ഡീസലും ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്

ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ വിവിധ ഉൽപ്പാദന മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ നൽകി സഹായിച്ചിരിക്കുകയാണ് ഇന്ത്യ.

കഴിഞ്ഞ മാസം പെട്രോളും ഡീസലും വാങ്ങാൻ 50 കോടി ഡോളറിന്റെ വായ്പാ സഹായം ശ്രീലങ്കൻ സർക്കാറിന് ഇന്ത്യ നൽകിയിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം 40,000 മെട്രിക് ടൺ പെട്രോളും ഡീസലും ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്.

Also Read: ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയുക

ശ്രീലങ്കയിലെ ജാഫ്നയിലെ 700 മത്സ്യത്തൊഴിലാളികൾക്കാണ് മണ്ണെണ്ണ കൈമാറിയത്. തമിഴ് വംശജർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ് ജാഫ്ന. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ 7 ലക്ഷം ഡോളറിന്റെ മെഡിക്കൽ ഉപകരണങ്ങളും 45 കോടി രൂപയുടെ പാലുൽപ്പന്നങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button