![](/wp-content/uploads/2022/05/untitled-5-22.jpg)
ഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിൽ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ അവസാന ഘട്ടത്തിലാണ്.
ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. ജി.സതീഷ് റെഡ്ഡിയാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിയ, അഥവാ ഡി.ആർ.ഡി.ഒ ഇൻഡിസ്ട്രി അക്കാദമിയുടെ രാജ്യമൊട്ടാകെയുള്ള സെന്ററുകളുടെ ചിലവിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്. നിർമാണം അവസാന ഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളിൽ തന്നെ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് തയ്യാറാകുമെന്നും സതീഷ് റെഡ്ഢി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ആർട്ടിലറി വെപ്പണും ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എടിഎജിഎസ് എന്ന ഈ ആധുനിക ആർട്ടിലറി ഗൺ സിസ്റ്റം ലോകത്തിൽ നിലവിലുള്ള എല്ലാ ലോങ് റേഞ്ച് ആർട്ടിലറിയേക്കാളും പ്രഹരപരിധിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പ്രതിരോധ മേഖലയ്ക്ക് സർക്കാർ നിർദേശപ്രകാരം എല്ലാവിധ പിന്തുണയും ഡി.ആർ.ഡി.ഒ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments